SHARE

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ യൂസഫ് പത്താനെടുത്ത ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വൈറലായിരിക്കുന്നത്. സഹോദരന്‍ ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അടിക്കുറിപ്പ് തന്നെ രസകരമാണ്. അതൊരു പക്ഷിയാണോ? അല്ല, യൂസഫ് പത്താനാണ്… ഗോവയ്‌ക്കെതിരായ മത്‌സരത്തില്‍ ബറോഡയ്ക്കായി ഇറങ്ങിയപ്പോഴായിരുന്നു യൂസഫിന്റെ തകര്‍പ്പന്‍ ക്യാച്ച്.

ഗോവന്‍ ക്യാപ്റ്റന്‍ ദര്‍ശന്‍ മിശാലിനെ പുറത്താക്കാന്‍ 37കാരനെടുത്ത ക്യാച്ച് ഏവരെയും അമ്പരപ്പിച്ചു. ഋഷി അറോതയുടെ പന്തില്‍ പന്ത് മിശാല്‍ കവര്‍ ഡ്രൈവിന് ശ്രമിച്ചു. പത്താന്‍ വലത്തോട് ചാടി വലങ്കയ്യില്‍ ഒതുക്കുകയായിരുന്നു. വീഡിയോ കാണാം…