SHARE

യുറോ കപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള സ്പാനിഷ് ടീമിനെ പരിശീലകൻ ലൂയിസ് എന്റിക്വെ പ്രഖ്യാപിച്ചു. മാർച്ച് 23-ന് നോർവേയ്ക്കും 27-ന് മാൾട്ടയ്ക്കെതിരേയും നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. അപ്രതീക്ഷിത മാറ്റങ്ങളാണ് ടീമിലുള്ളത്

യുറോപ്പിലെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളായ ഇസ്കോയെ ടീമിൽ നിന്ന് ഒഴിവാക്കി. ക്ലബായ റയൽ മഡ്രിഡിൽ അവസരങ്ങൾ ലഭിക്കാത്തതാണ് ഇസ്കോയ്ക്ക് ദേശീയ ടീം തിരഞ്ഞെടുപ്പിലും വിനയായത്. അത്ലെറ്റിക്കോ മഡ്രിഡിന്റെ സൂപ്പർ സ്ട്രൈക്കർ ഡീ​ഗോ കോസ്റ്റയേയും എന്റിക്വെ ഒഴിവാക്കി. ഫിറ്റ്നസ് പ്രശ്നങ്ങളെത്തുടർന്നാണിത്. സ്പാനിഷ് ടീം മധ്യനിരയിലെ നിർണായക താരങ്ങളായിരുന്നു അത്ലെറ്റിക്കോയുടെ തന്നെ സാവുൾ, കോക്കെ എന്നിവരേയും എന്റിക്വെ ഒഴിവാക്കിയിട്ടുണ്ട്.

സ്ട്രൈക്കർ ജെയ്മി മാട്ടാ, മാധ്യനിരതാരങ്ങളായ സെർജിയോ കനാലെസ് ഫാബിയൻ റൂയിസ്, പ്രതിരോധതാരം സെർജി ​ഗോമസ് എന്നീ നാല് പുതുമുഖങ്ങളേയും എന്റിക്വെ ടീമിലുൾപ്പെടുത്തി. ​ഗോളി ഡേവിഡ് ഡി​ ​ഗിയ, നായകൻ സെർജിയോ റാമോസ്, ജോർഡി ആൽബ, സെർജി റോബർട്ടോ, സെർജിയോ ബുസ്ക്വെറ്റ്സ്, അൽവാരോ മൊറാത്ത തുടങ്ങിയ സീനിയർ താരങ്ങൾ ടീമിലുണ്ട്.