SHARE

ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബോളറായി ഇഷാന്ത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാമിന്നിംഗ്സിൽ ഡാനിയൽ ലോറൻസിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് ഇഷാന്ത് ഈ തകർപ്പൻ നേട്ടത്തിലെത്തിയത്.‌ തന്റെ 98-ം ടെസ്റ്റ് മത്സരത്തിലാണ് ഇഷാന്ത് 300 ടെസ്റ്റ് വിക്കറ്റുകൾ എന്ന നാഴികക്കല്ലിലെത്തിയിരിക്കുന്നത്.

434 വിക്കറ്റുകൾ വീഴ്ത്തിയ കപിൽദേവ്, 311 വിക്കറ്റുകൾ നേടിയ സഹീർ ഖാൻ എന്നിവരാണ് ഇഷാന്തിന് മുൻപ് 300 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിൽ ഇടം പിടിച്ച ഇന്ത്യൻ പേസർമാർ‌.

2007 ൽ ബംഗ്ലാദേശിനെതിരെ ധാക്കയിൽ നടന്ന മത്സരത്തിൽ കളിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കളികാരനാണ് ഇഷാന്ത് ശർമ്മ. ഇതു വരെ 98 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യൻ ജേഴ്സിയിൽ കളിച്ചു കഴിഞ്ഞ താരം 32.27 ശരാശരിയിലാണ് 300 വിക്കറ്റുകൾ നേടിയത്‌ . 11 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അദ്ദേഹം‌ ഒരു തവണ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.