SHARE

ന്യൂസിലാന്‍ഡ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ക്യാമ്പിലെ പരിക്കുകളുടെ വാര്‍ത്ത ആശങ്കയുണര്‍ത്തുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്കിന് പിന്നാലെയാണ് പേസര്‍ ഇഷാന്ത് ശര്‍മ്മയുടെ പരിക്കിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിക്കു വേണ്ടി കളിക്കുമ്പോഴായിരുന്നു താരത്തിന് പരിക്കേറ്റത്. വിദര്‍ഭയ്‌ക്കെതിരെയായിരുന്നു മത്സരം.

വിദര്‍ഭയ്‌ക്കെതിരെ ബൗള്‍ ചെയ്യുകയായിരുന്ന ഇശാന്ത ശര്‍മ്മ ബോള്‍ ചെയ്ത ശേഷം എല്‍ബിഡബ്‌ളിയുവിനായി അമ്പയറോട് അപ്പീല്‍ ചെയ്യുന്നതിനിടെ ഗ്രൗണ്ടില്‍ തെന്നി വീഴുകയായിരുന്നു. ആംഗിളിനാണ് പരിക്ക്. വേദനകൊണ്ട് പുളഞ്ഞ ഇശാന്ത് ശര്‍മ്മ സപ്പോര്‍ട്ട് സ്റ്റാഫിന്റെ കൂടെ ഗ്രൗണ്ട് വിടുകയായിരുന്നു.

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇശാന്ത് ശര്‍മ്മയും ഉണ്ടായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ന്യൂസിലാന്‍ഡിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. താരത്തിന്റെ പരിക്കിന്റെ വ്യാപ്തി സംബന്ധിച്ച് കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.