SHARE

ആദ്യമായി പിങ്ക് ബോളില്‍ കളിച്ചതിന്റെ അനുഭവങ്ങള്‍ എപ്രകാരമായിരുന്നു എന്നു പറയുകയാണ് ഇന്നലെ ബംഗ്ലാദേശിനെതിരെ ബൗളിംഗില്‍ കൊടുങ്കാറ്റായി മാറിയ ഇന്ത്യന്‍ താരം ഇഷാന്ത ശര്‍മ്മ. അഞ്ച് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവച്ച ശേഷം സംസാരിക്കുകയായിരുന്നു ഇഷാന്ത് ശര്‍മ്മ

തുടക്കത്തില്‍ പിങ്ക് ബോളുപയോഗിച്ച് എറിയാന്‍ തുടങ്ങിയപ്പോള്‍ ലെങ്ത് കണ്ടെത്താന്‍ ഏറെ വിഷമിച്ചു എന്ന് ഇഷാന്ത് ശര്‍മ്മ പറഞ്ഞു. താന്‍ മാത്രമല്ല മറ്റ് ബൗളര്‍മാരും ഈ പ്രശ്‌നം നേരിട്ടെന്നും പിങ്ക് ബോള്‍ ചുവന്ന പന്തില്‍ നിന്നും വ്യത്യസ്തമാണെന്നും അതില്‍ സിംഗ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. പിന്നീടാണ് ശെരിയായ ലെംഗ്ത് കണ്ടെത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

12 വര്‍ഷത്തിന് ശേഷമാണ് ഇഷാന്ത് ശര്‍മ്മ ഇന്ത്യയില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഇപ്പോള്‍ മറ്റുകാര്യങ്ങളൊന്നും തന്നെ അലട്ടുന്നില്ലെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നത് മാത്രമാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.