SHARE

ഈ സീസണിലെ ഐസ്എല്‍എല്ലിന് ഒക്ടോബര്‍ പകുതിയോടെ തുടക്കമാകും. കഴിഞ്ഞവര്‍ഷം എഎഫ്സി ഏഷ്യാകപ്പിനായി ഒരുമാസത്തോളം ഐഎസ്എല്ലിന് ഇടവേളയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത്തരത്തില്‍ ലീഗിന് ഇടവേളയുണ്ടാകില്ല. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും ആഴ്ച്ചാവസാനങ്ങളില്‍ മത്സരങ്ങള്‍ നടത്താനാണ് നീക്കം.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാകും മത്സരങ്ങള്‍ നടക്കുക. ഒരുദിവസം രണ്ടുമത്സരങ്ങള്‍ വീതമാകും നടക്കുകയെന്നും സൂചനയുണ്ട്. ഐലീഗ് മത്സരങ്ങള്‍ വാരാന്ത്യങ്ങളില്‍ ഉണ്ടാകില്ല. കളിക്കാര്‍ക്ക് ശാരീരികമായി കൂടുതല്‍ ഉന്മേഷത്തോടെ കളിക്കാന്‍ പുതിയ പരിഷ്‌കാരം അവസരമൊരുക്കും.

കേരള ബ്ലാസ്റ്റേഴ്സും ഒരുക്കങ്ങളിലേക്ക് കടന്നിട്ടുണ്ട്. ടീം അടുത്തയാഴ്ച്ച അവസാനത്തോടെ ഷാര്‍ജയിലേക്ക് പോകും. അവിടെ ആറോളം മത്സരങ്ങളും കളിക്കും. ഇതിനുശേഷം നാട്ടിലേക്ക് തിരിച്ചെത്തി ഐലീഗ് ക്ലബുകളുമായും പരിശീലന മത്സരങ്ങള്‍ കളിക്കും.