SHARE

ഐ.എസ്.എല്ലിൽ പുതിയതായി ആരംഭിച്ച ഫാൻസ് സീസൺ പുരസ്കാരത്തിനുള്ള സാധ്യതാ പട്ടികയിൽ കേരളാ ബ്ലാസ്റ്റേഴ്സ് നായകൻ ബർത്തലോമിയോ ഓ​ഗ്ബെച്ചെയും. ഐ.എസ്.എല്ലിന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ നടത്തുന്ന വോട്ടിങ്ങിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്.

​ഗോൾകീപ്പർ, പ്രതിരോധതാരം, മധ്യനിരതാരം, മുന്നേറ്റതാരം എന്നീ നാല് കാറ്റ​ഗറികളിലായാണ് ഫാൻസ് പുരസ്കാരം നൽകുന്നത്. ഇതിൽ മുന്നേറ്റതാരത്തിനുള്ള സാധ്യതാ പട്ടികയിലാണ് ഓ​ഗ്ബെച്ചെ ഇടം നേടിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ഇക്കുറിയും പ്ലേ ഓഫ് കണ്ടില്ലെങ്കിലും 15 ​ഗോളും ഒരു അസിസ്റ്റുമായി സീസണിൽ മിന്നുന്ന പ്രകടനമാണ് നൈജീരിയൻ താരമായ ഓ​ഗ്ബെച്ചെ നടത്തിയത്. ഓ​ഗ്ബെച്ചെയ്ക്ക് കനത്തെ വെല്ലുവിളിയായി റോയ് കൃഷ്ണ, ഫെറാൻ കോറോമിനാസ്, നെരിജുസ് വാൽസ്കിസ് എന്നിവരാണ് ഫോർവേഡിനുള്ള ഫാൻസ് പുരസ്കാരത്തിനായി മത്സരിക്കുന്നത്.

-Advertisement-

മധ്യനിരതാരത്തിനുള്ള പുരസ്കാരത്തിനായി മത്സരം ​ഗോവയുടെ ഹ്യൂ​ഗോ ബോമോസ്, ബ്രണ്ടൻ ഫെർണാണ്ടസ്, ചെന്നൈയിന്റെ റാഫേൽ ക്രിവല്ലെറോ,അനിരുദ്ധ ഥാപ എന്നിവർ തമ്മിലാണ്. പ്രതിരോധതാരത്തിനായുള്ള മത്സരം ചെന്നൈയിന്റെ ലൂസിയൻ ​ഗോയൻ, എലി സാബിയ, ​ഗോവയുടെ മോർത്താദ ഫാൾ, എ.ടി.കെയുടെ പ്രഭീർ ദാസ് എന്നിവർ തമ്മിലാണ്. ​ ​ഗോളിക്കായുള്ള ഫാൻസ് പുരസ്കാരത്തിനായി മത്സരിക്കുന്നത് ബെം​ഗളുരുവിന്റെ ​ഗുർപ്രീത് സിങ് സന്ധു, എ.ടി.കെയുടെ അരിന്ദം ഭട്ടാചാര്യ, നോർത്ത് ഈസ്റ്റിന്റെ സുഭാശിഷ് റോയ് ചൗധിരി, ​ഗോവയുടെ മുഹമ്മ​ദ് നവാസ് എന്നിവരാണ്.