SHARE

ഐഎസ്എല്ലില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വിദേശകളിക്കാരുടെ പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളാരും ഇല്ല. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ആദ്യ പത്തുപേരില്‍ എടികെ താരം മാനുവല്‍ ലാന്‍സറോട്ടയാണ് മുന്നില്‍. 3.44 കോടി രൂപയാണ് താരത്തിന് ലഭിക്കുന്നത്. ബെംഗളൂരു എഫ്‌സിയുടെ മിക്കുവാണ് രണ്ടാം സ്ഥാനത്ത്. 3.42 കോടി രൂപ.

ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ടിം കാഹില്‍ (2.85) കോടി രൂപയുമായി മൂന്നാം സ്ഥാനത്താണ്. ടീമില്‍ യുവതാരങ്ങള്‍ക്ക് പരിശീലനവും നല്കുന്ന കാഹില്‍ ജെംഷഡ്പൂരിന്റെ കുതിപ്പിന് കളത്തിനകത്തും പുറത്തും ചുക്കാന്‍ പിടിക്കുന്നു. ഫെറാന്‍ കോറോ (എഫ്‌സി ഗോവ, 2.68)യാണ് തൊട്ടുപിന്നില്‍. ഈ സീസണില്‍ മോശം പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളാരും ആദ്യ സ്ഥാനങ്ങളിലില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ടീമിലെത്തിച്ചവരാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പട്ടിക. മറ്റു ടീമുകള്‍ക്കായി വിദേശ താരങ്ങള്‍ ഗോളടിച്ചു കൂട്ടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശ താരങ്ങള്‍ കളിക്കളത്തില്‍ ദയനീയ പ്രകടനമാണ് നടത്തുന്നത്. അടുത്ത സീസണില്‍ ടീമിനെയാകെ പുതുക്കിപ്പണിയാനുള്ള ഒരുക്കത്തിലാണ് മാനേജ്‌മെന്റ്.