SHARE

തുടര്‍ച്ചയായുള്ള പരാജയങ്ങളില്‍ നിന്നും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഹൈദരാബാദ് എഫ്‌സി. ഇതിന്റെ ഭാഗമായി എഫ്‌സി ഗോവയുടെ അറ്റാക്കിംഗ് താരത്തെ ഹൈദരാബാദ് ഒപ്പ്ം കൂട്ടി. ലിസ്റ്റണ്‍ കൊളാസോയെയാണ് ഹൈദരാബാദ് തങ്ങള്‍ക്കൊപ്പമെത്തിച്ചിരിക്കുന്നത്. ഇരുപത്തിയൊന്നുകാരനായ താരമാണ് കൊളാസോ. അവസാന രണ്ടു സീസണുകളിലായി താരം എഫ്‌സി ഗോവയ്‌ക്കൊപ്പമുണ്ടായിരുന്നു.

രണ്ടരവര്‍ഷത്തെ കരാറിലാണ് താരം ഹൈദരാബാദിനു വണ്ടി കയറുന്നത്. എഫ്‌സി ഗോവയുടെ റിസര്‍വ്വ് ടീമുകള്‍ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും സീനിയര്‍ ടീമില്‍ അധികം അവസരങ്ങള്‍ ലഭിക്കാത്തതാണ് താരത്തെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഗോവയ്ക്കായി സന്തോഷ് ട്രോഫിയിലും കളിച്ചിട്ടുണ്ട്.

-Advertisement-

സാല്‍ഗോക്കറിലൂടെ വളര്‍ന്നുവന്ന താരമാണ് കൊളാസോ. നിലവില്‍ 12 കളികളില്‍ നിന്നും കേവലം അഞ്ച് പോയിന്റുകള്‍ മാത്രമുള്ള ഹൈദരാബാദ് ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. തൊട്ടുമുന്നിലുള്ള നോര്‍ത്ത് ഈസ്റ്റ യുണൈറ്റഡിന് 11പോയിന്റുകളുണ്ട്. അതുകൊണ്ട് തന്നെ ഇനി ഈ സീസണില്‍ പ്രതീകഷകളില്ലെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ഹൈദരാബാദ് ലക്ഷ്യം വയ്ക്കുന്നത്.