SHARE

ഐഎസ്എല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കഴിഞ്ഞതോട പ്ലേ ഓഫ് ചിത്രം വ്യകക്തമായി. അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റും ചെന്നൈയിനും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ഇതോടെ പ്ലേ ഓഫില്‍ ഗോവയും ചെന്നൈയിനും തമ്മിലാവും മത്സരം നടക്കുക എന്നുറപ്പായി.

17-ാം മിനിറ്റില്‍ ചെന്നൈയിനാണ് ആദ്യ ലീഡ് നേടിയത്. മാസിയ സെയ്ഗാനിലൂടെയായിരുന്നു ഗോള്‍. 43-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഷാവേസാണ് നോര്‍ത്ത് ഈസ്റ്റിനായി സമനില ഗോള്‍ നേടിയത്. തുടര്‍ന്ന്. 71 -ാം മിനിററില്‍ ഷാവേസ് തന്നെ ലീഡും നേടി. പരാജയം മുന്നില്‍ കണ്ട ചെന്നയ്ക്കു വേണ്ടി ഇഞ്ചുറി ടൈമില്‍ ലാലിയാന്‍ സുവാല ചാങ്‌തെയാണ് ഗോള്‍ നേടി മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്.

സമനിലയോടെ 29 പോയിന്റുമായി നാലാം സ്ഥാനത്താണ് ചെന്നൈ ഫിനീഷ് ചെയ്തത്. 39 പോയിന്റുള്ള ഗോവ ഒന്നാം സ്ഥാനത്തും എടികെ 34 പോയിന്റുമായി രണ്ടാം സ്ഥാനത്തും 30 പോയിന്റുമായി ബംഗളുരു മൂന്നാം സ്ഥാനത്തുമാണ്. ഈ മത്സരത്തില്‍ വിജയിച്ചായിരുന്നെങ്കില്‍ 31 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തുന്ന ചെന്നൈയ്ക്ക് എടികെ ആവുമായിരുന്നു എതിരാളികള്‍.