SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിലെ ഒമ്പതാം മാച്ച്‌‌വീക്കിലെ മികച്ച ടീമിൽ രണ്ട് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ. പ്രതിരോധനിരക്കാരായ മാർക്കോ ലെസ്കോവിച്ച്, സന്ദീപ് സിങ് എന്നിവരാണ് ഇക്കുറി ടീമിലിടം നേടിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ. ഹൈദരബാദ് എഫ്സിയുടെ മുൻ പരിശീലകൻ ഫിൽ ബ്രൗണാണ് ഇക്കുറി മികച്ച ടീമിനെ തിരിഞ്ഞെടുത്തത്.

ജെംഷദ്പുരിനെതിരായ വിജയത്തിൽ നടത്തിയ മികച്ച പ്രകടനമാണ് റൈറ്റ് ബാക്കായ സന്ദീപിനേയും ക്രൊയേഷ്യൻ സെന്റർ ബാക്കായ ലെസ്കോവിച്ചിനേയും ടീം ഓഫ് ദ വീക്കിൽ ഉൾപ്പെടുത്താൻ ബ്രൗണിനെ പ്രേരിപ്പിച്ചത്. മത്സരത്തിലെ വിജയ​ഗോൾ നേടി ദിമിത്രിയോസ് ദിയാമെന്റാക്കോസോ അസിസ്റ്റ് നൽകിയ അഡ്രിയാൻ ലൂണയോ ടീം ഓഫ് ദ വീക്കിൽ പതിവുകാരനായ ഇവാൻ കാലിയൂഷ്നിയോ ബ്രൗണിന്റെ തിരഞ്ഞെടുപ്പിൽ ഇടം നേടിയില്ല.

ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പുറമെ വിശാൽ കൈത്ത്, ചിങ്ലൻസന സിങ്, സുഭാശിഷ് ബോസ്, ഹിതേഷ് ശർമ, നാസർ എൽ ഖയാതി, ആഷിഖ് കുരൂണിയൻ, നന്ദകുമാർ സെക്കാർ, ​ഗ്രെ​ഗ് സ്റ്റുവാർട്ട്, ജോർജ് പെരേയ്ര ഡയസ് എന്നിവരാണ് ടീം ഓഫ് ദ വീക്കിലുള്ള മറ്റ് താരങ്ങൾ.