SHARE

വരുന്ന നവംബർ 20-ന് ഐ.എസ്.എൽ ഏഴാം സീസൺ കിക്കോഫ് ചെയ്യും. ഇതിനുമുമ്പായി ഐ.എസ്.എൽ നടക്കുന്ന ​ഗോവയിൽ, ക്ലബുകൾ പരിശലനം തുടങ്ങിക്കഴിഞ്ഞു. എല്ലാം ടീമുകളുടേയും പരിശീലകരും മിക്കവാറും വിദേശതാരങ്ങളും ​ഗോവയിലെത്തിയിട്ടുണ്ട്. ഇതിൽ നാല് പരിശീലകർ ഇപ്പോഴും ടീമുകൾക്കൊപ്പം ചേർന്നിട്ടില്ല.

ഈസ്റ്റ് ബം​ഗാളിന്റെ റോബി ഫൗളർ, ചെന്നൈയിന്റെ സാബ ലാസ്ലോ, ഒഡിഷയുടെ സ്റ്റുവർട്ട് ബാക്സ്റ്റർ, ബെം​ഗളുരുവിന്റെ കാർലസ് ക്വാഡ്രാറ്റ് എന്നിവരാണ് ഇനിയും ടീമുകൾക്കൊപ്പം പരിശീലകനം തുടങ്ങാത്തത്. ക്വാറന്റീനിലായിരുന്ന ഫൗളർ നാളെ മുതൽ ഈസ്റ്റ് ബം​ഗാളിന്റെ പരിശീലനചുമതലകൾ വഹിക്കും. ലാസ്ലോയും ബാക്സ്റ്ററും ഈ ആഴ്ച ആദ്യമാണ് ഇന്ത്യയിലെത്തിയത്. അതിനാൽ തന്നെ ഇവർ 14 ദിവസത്തെ ക്വാറന്റന് ശേഷമെ ടീമുകൾക്കൊപ്പം ചേരു.

ക്വാഡ്രാറ്റ് ഓക്ടോബർ പത്തിന് തന്നെ ഇന്ത്യയിലെത്തിയിരുന്നു. അദ്ദേഹം ​ഗോവയിൽ ക്വാറന്റീനിൽ കഴിയുമ്പോൾ, ടീം ബെം​ഗളുരവിൽ പരിശീലനത്തിലായിരുന്നു. ഒക്ടോബർ 25-ന് ​ഗോവയിലെത്തിയ ബെം​ഗളുരു ടീം ഏഴ് ദിവസം കഴിഞ്ഞെ പരിശീലനം തുടങ്ങു.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ കിബു വിക്കുന, മുംബൈ സിറ്റിയുടെ സെർജിയോ ലൊബേറ, ​ഗോവയുടെ യുവാൻ ഫെറാൻഡോ, എ.ടി.കെ മെഹൻ ബ​ഗാന്റെ അന്റോണിയോ ലോപ്പസ് ഹബാസ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ജെറാർഡ് നസ്, ഹൈദരാബാദിന്റെ മാനുവൽ റോക്ക എന്നിവർ ടീമുകൾ പരിശീലനചുമതലയേറ്റുകഴിഞ്ഞു. ഇതിനിടെയിൽ ജെംഷദ്പുർ പരിശീലകനായ ഓവൻ കോയ്ലിന് കോവിഡ് ബാധിച്ചിരുന്നു. ഇതിൽ നിന്ന് മുക്തനായ കോയ്ൽ കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്നു.