SHARE

കൊച്ചിയിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സും, എഫ് സി ഗോവയും തമ്മിൽ നടക്കുന്ന ഐ എസ് എൽ മത്സരത്തിന്റെ ടിക്കറ്റുകൾ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള കൗണ്ടറിൽ നിന്ന് ലഭ്യമാകും. മുൻ മത്സരങ്ങളിൽ കളിയുള്ള ദിവസങ്ങളിൽ സ്റ്റേഡിയം ബോക്സ് ഓഫീസിൽ ടിക്കറ്റ് ലഭ്യമായിരുന്നില്ല. ആരാധകർക്ക് ഇത് വലിയ തല വേദനയായിരുന്നു സൃഷ്ടിച്ചിരുന്നത്. സ്റ്റേഡിയം കൗണ്ടറിൽ ടിക്കറ്റ് ലഭ്യമാക്കിയത് കളി കാണാൻ ദൂരെ നാടുകളിൽ നിന്നെത്തുന്ന ആരാധകർക്ക് ഏറെ പ്രയോജനം ചെയ്യും.അതേ സമയം മുത്തൂറ്റിന്റെ ഔട്ട് ലെറ്റിലൂടെ ഇന്ന് ടിക്കറ്റ് വിൽപ്പന ഉണ്ടായിരിക്കുന്നതല്ല.

നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ പന്ത്രണ്ടാം മത്സരത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കരുത്തരായ എഫ് സി ഗോവയാണ് എതിരാളികൾ. 11 മത്സരങ്ങളിൽ 14 പോയിന്റുള്ള കേരളത്തിന് ഇന്നത്തെ മത്സരം ജയിച്ചാൽ സീസണിലാദ്യമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്താം. ഡേവിഡ് ജെയിംസ് പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷം രണ്ടാം ഹോം മത്സരമാണ് കേരളത്തിനിത്.