SHARE

സൂപ്പർ താരം ലൂയി സുവാരസ് ബാഴ്സലോണ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് പോയതിന് കാരണം താൻ മാത്രമല്ലെന്ന് കറ്റാലൻ ക്ലബ്ബിന്റെ പരിശീലകനായ റൊണാൾഡ് കൂമാൻ. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിനിൽ സംസാരിക്കുമ്പോളായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സുവാരസുമായി ബന്ധപ്പെട്ട കഥയിലെ വില്ലൻ താനാണെന്നാണ് എല്ലാവരും കരുതുന്നതെന്ന് പറയുന്ന കൂമാൻ, എന്നാൽ അത് തന്റെ മാത്രം തീരുമാനമായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. താൻ ബാഴ്സലോണയുടെ പരിശീലകനായി കരാർ ഒപ്പിടുന്നതിന് മുൻപ് തന്നെ ക്ലബ്ബ് ചില തീരുമാനങ്ങൾ എടുത്തിരുന്നതായും താൻ അവയെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കൂമാന്റെ ടീം പദ്ധതികളിൽ ഇടമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ തീരുമാന പ്രകാരം സുവാരസിനെ ബാഴ്സലോണ ഒഴിവാക്കുകയായിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്. എന്നാൽ സുവാരസിനെ ക്ലബ്ബിൽ നിന്ന് ഒഴിവാക്കാനുള്ളത് ബാഴ്സലോണയുടെ മൊത്തത്തിലുള്ള തീരുമാനമാണെന്നാണ് കൂമാന്റെ വാക്കുകൾ ഇപ്പോൾ നൽകുന്ന സൂചന.