SHARE

ജോർജ് സാംപോളി പോയതോടെ ഒഴിഞ്ഞുകിടക്കുന്ന അർജന്റീന പരിശീലക സ്ഥാനത്തേക്ക് തന്റെ പേര് മാധ്യമങ്ങൾ പരി​ഗണിക്കാത്തതിൽ വിഷമമുണ്ടെന്ന് ഇതിഹാസം ഡീ​ഗോ മറഡോണ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് മറഡോണ തന്റെ ദുഖം വെളിപ്പെടുത്തിയത്.

ലോകകപ്പിൽ പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റാണ് അർജന്റീന പുറത്തായത്. ലോകകപ്പിലുടനീളം പരിശീലകൻ ജോർജ് സാംപോളി വിമർശന വിധേയനായരുന്നു. മറഡോണയായിരുന്നു പ്രധാന വിമർശകൻ.തുടർന്ന് ലോകകപ്പ് കഴിഞ്ഞതോടെ,സാംപോളിയെ പുറത്താക്കി. ഇപ്പോൾ പുതിയ പരിശീലകനെ തേടുകയാണ് ടീം. ഡീ​ഗോ സിമിയോണി, ഹോസെ പെക്കർമാൻ,മൗറീഷ്യോ പൊച്ചെറ്റിനോ തുടങ്ങിയവരുടെ പേരുകളാണ് മുൻപന്തിയിൽ. ഇതിനിടെ താൽക്കാലിക പരിശീലകനായി മുൻ താരം പബ്ലോ എയ്മറേയും നിയോ​ഗിച്ചു. ഇതിന് പിന്നാലെയാണ് മറഡോണയുടെ പ്രതികരണം.

-Advertisement-

പരിശീലകസ്ഥാനത്തേക്ക് പരിണിക്കുന്നവരിൽ എന്റെ പേര് പല മാധ്യമങ്ങളും അവ​ഗണിച്ചു. പല മാധ്യമങ്ങളും മുൻ അർജന്റീന പരിശീലകരെ കുറിച്ച് സംസാരിച്ചപ്പോഴും എന്നെ ഒഴിവാക്കി. നിലവിൽ ഞാൻ ബെലാറസ് ക്ലബ് ഡൈനാമോ ബ്രെസ്റ്റിന്റെ ചെയർമാനാണ്. മൂന്ന് വർഷത്തെ കരാർ അവരുമായുണ്ട്, എന്നാൽ കൂടിയും ദേശീയ ടീമിനായി ഞാൻ എന്തും ചെയ്യും, മറഡോണ പറഞ്ഞു. 2010 ലോകകപ്പിൽ ദേശീയ ടീം പരിശീലകനായിരുന്നു മറഡോണ.