SHARE

കഴിഞ്ഞ 3,4 വർഷങ്ങളായി ഇന്ത്യയെ നയിക്കുന്ന വിരാട് കോഹ്ലിയെ ഇപ്പോൾ‌ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയാൽ അത്, ടീം കാട്ടുന്ന വലിയ മണ്ടത്തരമായിരിക്കുമെന്ന് മുൻ പാക്‌ ബോളർ ഷോയിബ് അക്തർ. കഴിഞ്ഞ ദിവസം തന്റെ യൂടൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയിലായിരുന്നു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി വിഷയത്തിൽ അക്തർ അഭിപ്രായം രേഖപ്പെടുത്തിയത്.

മികച്ച പരിശീലകരും, സെലക്ഷൻ‌ കമ്മറ്റിയും വന്നാൽ കോഹ്ലിക്ക് ക്യാപ്റ്റൻസിയിൽ കൂടുതൽ മികവ് കാട്ടാൻ കഴിയുമെന്നാണ് അക്തറിന്റെ പക്ഷം. മുൻപാക് താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “വിരാട് കോഹ്ലിയെ ഇന്ത്യൻ നായക സ്ഥാനത്ത് നിന്ന് മാറ്റരുതെന്നാണ് തനിക്ക് പറയാനുള്ളത്. കഴിഞ്ഞ 3,4 വർഷങ്ങളായി ടീമിനെ നയിക്കുന്നത് കോഹ്ലിയാണ്. അദ്ദേഹത്തിന് ഇപ്പോൾ വേണ്ടത് നല്ലൊരു പരിശീലനേയും, നല്ലൊരു സെലക്ഷൻ കമ്മറ്റിയേയുമാണ്. അങ്ങനെ വരുമ്പോൾ കോഹ്ലിക്ക് കൂടുതൽ മികച്ച ക്യാപ്റ്റനാവാൻ സാധിക്കും. രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനാണെന്നത് അംഗീകരിക്കുന്നു. പക്ഷേ ഇന്ത്യയെ നയിക്കാൻ കോഹ്ലി തന്നെയാണ് ഏറ്റവും അനുയോജ്യൻ. ” അക്തർ പറഞ്ഞുനിർത്തി‌.