SHARE

ലീ​ഗ് മത്സരങ്ങളിൽ പകരക്കാരായി ഇറക്കുന്ന താരങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തണമെന്ന് ആവശ്യം. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്റർനാഷ്ണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിനോട് ഇവർ ആവശ്യം അറിയിച്ചുകഴിഞ്ഞു.

നിലവിൽ മൂന്ന് പകരക്കാരെയാണ് ഒരു മത്സരത്തിൽ ഇറക്കാനാകുക. എന്നാൽ പകരക്കാരുടെ ബെഞ്ചിൽ 12 താരങ്ങളെ വരെ ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ കളിക്കാൻ ഇറക്കാനുള്ള അവസരവും കൂട്ടണമെന്നാണ് ഫെഡറേഷന്റെ ആവശ്യം. സെരി എയിലെ വൻ ക്ലബുകളടക്കം ഇക്കാര്യത്തിൽ ഫെഡറേഷന് പൂർണ പിന്തുണയും അറിയിച്ചിട്ടുണ്ട്. ഇതോടെ ഇക്കാര്യത്തിൽ അനുകൂല നിലപാടുണ്ടായേക്കുമെന്നാണ് സൂചന.

നിലവിൽ ഇറ്റലിയിലെ മൂന്നാം ഡിവിഷനിൽ അഞ്ച് പകരക്കാരെ ഇറക്കുന്നുണ്ട്. ചാമ്പ്യൻസ് ലീ​ഗ്, യൂറോപ്പാ ലീ​ഗ് എന്നിവയിൽ മത്സരം അധികസമയത്തേക്ക് നീട്ടായിൽ നാലാമതൊരാളെ കൂടി പകരക്കാരനാക്കാൻ അനുമതിയുണ്ട്. ഇത് അടുത്ത വർഷത്തെ യൂറോ കപ്പിലും നടപ്പിലാക്കും.