കഴിഞ ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ കീരീടം നഷ്ടമായെങ്കിലും പ്രതാപ കല ആരാധക വൃന്തങ്ങളെ തിരികെ ക്ലബ്ബിലേക്ക് എത്തിക്കാൻ ഇവാൻ വുക്മനോവിച്ചിനും സംഘത്തിനും സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ആരാധകരുടെ കനത്ത പിന്തുണയോടെ ഇവാന്റെ കരാർ കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടിയിരുന്നു.
തന്നെ ചേർത്ത് നിർത്തുന്ന ആരാധകരുടെ പിന്തുണയും ഊർജ്ജവും തനിക്ക് എന്നും രോമാഞ്ചം നൽകുന്നതായി ഇവാൻ പറയുന്നു . ഒരു അഭിമുഖത്തിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രശംസകൊണ്ട് മൂടിയത്. എല്ലാ ക്ലബിനെയും മുന്നോട്ട് നയിക്കുന്നത് ആരാധകരാണ്. കേരള ബാാസ്റ്റേഴ്സിന്റെ ഈ വലിയ ആരാധക പിന്തുണ വലിയ താരങ്ങൾ ഈ ക്ലബ് തിരഞ്ഞെടുക്കാൻ കാരണമാകും. അവർ ഈ ക്ലബിൽ ആകർഷിതരാകും. ഇവാൻ പറഞ്ഞു.
ഈ പിന്തുണ കൊണ്ട് തന്നെ താരങ്ങൾ ക്ലബിനായി അവരുടെ എല്ലാം നൽകി പോരാടുകയും ചെയ്യം ഇവാൻ പറഞ്ഞു. അടുത്ത സീസണിൽ ഇന്നതൊക്കെ നേടും എന്ന് വാഗ്ദാനങ്ങൾ കൊടുക്കുന്നില്ല എന്നും അങ്ങനെ ആർക്കും പറയാം ആകില്ല എന്നും ഇവാൻ അഭിമുഖത്തിൽ പറയുന്നു. അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആർക്കും എളുപ്പത്തിൽ തോൽപ്പിക്കാൻ കഴിയാത്ത ടീം ആയിരിക്കും എന്ന് താൻ ഉറപ്പ് നൽകുന്നു എന്നും കോച്ച് പറഞ്ഞു.