SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ ആദ്യ മത്സരത്തിൽ എടികെ മോഹൻ ബ​ഗാനോട് കേരളാ ബ്ലാസ്റ്റേഴ്സ് വൻ തോൽവി ഏറ്റുവാങ്ങി. കടലാസിലും കളിക്കളത്തിലും ബ്ലാസ്റ്റേഴ്സിന് മേൽ ആധിപത്യം പുലർത്തിയായിരുന്നു ബ​ഗാന്റെ ജയം. ആദ്യ മത്സരത്തിൽ വീണുപോയെങ്കിലും പ്രതീക്ഷിക്കാൻ ഏറെ വക ബ്ലാസ്റ്റേഴ്സ് നൽകി.

ബ​ഗാനെതിരായ ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ ഒരു പ്രധാന ഘടകമായി പറയപ്പെട്ടത് മിഡ്ഫീൽഡിലെ പ്രശ്നങ്ങളാണ്. അതിവേ​ഗക്കാരായ ബ​ഗാൻ മുന്നേറ്റനിരയെ നേരിടാൻ ബ്ലാസ്റ്റേഴ്സിൽ നിന്ന് ഡിഫൻസീവ് മിഡ്ഫീൽഡറായി ജീക്സൻ സിങ് മാത്രമെയുണ്ടായിരുന്നുള്ളു. സഹൽ അബ്ദുൾ സമദും അഡ്രിയാൻ ലൂണയും ആക്രണമത്തിന് പിന്തുണനൽകാനിയി മുന്നേറിയപ്പോൾ പലപ്പോഴും ജീക്സൻ ഒറ്റപ്പെട്ടുപോയി. മത്സരത്തിൽ ഹർമൻജ്യോത് ഖബ്രയെക്കൂടി ഡിഫൻസീവ് മിഡ്ഫീൽഡറായി കളിപ്പിക്കേണ്ടിയിരുന്നുവെന്ന അഭിപ്രായങ്ങൾ ഉയർന്നു. ഇതിനോട് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും യോജിച്ചു.

ഒരു ഡിഫൻവീവ് മിഡ്ഫീൽഡറെ മാത്രം കളിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നു, രണ്ട് താരങ്ങളെ ഡിഫൻസീവ് മിഡ്ഫീൽഡിൽ കളിപ്പിക്കാമായിരുന്നു, പരിശീലനസെഷനുകളിൽ അഡ്രിയാൻ ലൂണയെ നേരിടുന്നതിൽ ജീക്സൻ ഏറെ ബുദ്ധിമുട്ടിയിരുന്നു, പക്ഷെ ഈ താരങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെുകൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, ഇവാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.