SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് മേൽ ആശങ്കയായിരിക്കുകയാണ് കോവിഡ് ബാധ. പല ക്ലബുകളിലും ഇതനികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് നിശ്ചയിച്ചിരുന്ന എടികെ മോഹൻ ബ​ഗാൻ-ബെം​ഗളുരു എഫ്സി മത്സരവും മാറ്റിവച്ചു.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരം നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്. മുംബൈ സിറ്റിയാണ് എതിരാളികൾ. എന്നാൽ ഈ മത്സരവും നടക്കുമോയെന്ന കാര്യത്തിൽ വ്യക്തത വരാൻ അവസാനനിമിഷം വരെ കാത്തിരിക്കേണ്ടിവരും. ബ്ലാസ്റ്റേഴ്സ് ക്യാംപിൽ കോവി‍‍ഡ് റിപ്പോർട്ട് ചെയ്തതായാണ് സൂചനകൾ. എന്നാൽ കോവിഡ് കളിക്കാർഡോ പരിശീലകർക്കോ അല്ല കോവി‍ഡ് പോസിറ്റീവായതെന്നാണ് വാർത്തകൾ. എങ്കിലും ബ്ലാസ്റ്റേഴ്സിലെ എല്ലാവരും സ്വന്തം മുറികളിൽ തന്നെ കഴിയുകയാണ്. അവരവരുടെ മുറികളിൽ ഇരുന്നാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും സൂപ്പർതാരം എനെസ് സിപോവിച്ചും പത്രസമ്മേളനത്തിൽ പങ്കെടുത്തത്.

ടീമിലെ എല്ലാവരും കടുത്ത ആശങ്കയിലാണെന്നാണ് ഇവാൻ പറയുന്നത്. ഞങ്ങൾ മാത്രമല്ല, ഒമ്പത് ക്ലബുകളാണ് ലോക്ക്ഡൗണിലായത്. ഈ സാഹചര്യം വളരെ ആശങ്കനിറഞ്ഞതാണ്, ആരും തന്നെ ഫുട്ബോളിനെക്കുറിച്ചോ മത്സരങ്ങളെക്കുറിച്ചോ സംസാരിക്കുന്നില്ല, എല്ലാവരും മറ്റ് കാര്യങ്ങളെക്കുറിച്ചാണ് ആകുലപ്പെടുത്തുന്നത്, ഇവാൻ പറഞ്ഞു.