SHARE

നീണ്ട 22 വര്‍ഷം ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലിനെ കളിപഠിപ്പിച്ച ആഴ്‌സണ്‍ വെംഗര്‍ അടുത്തിടെയാണ് പരിശീലകസ്ഥാനത്ത് നിന്ന് വിരമിച്ചത്. ടീമിന്റെ ഓരോ കുതിപ്പിലും നിര്‍ണ്ണായക സാന്നിധ്യമായിരുന്നു വെംഗര്‍. റയല്‍ മഡ്രിഡിനെയും ഇംഗ്ലണ്ട് ദേശീയ ടീമിനെയും കളി പഠിപ്പിക്കാനുള്ള അവസരങ്ങള്‍ തേടിയെത്തിയിട്ടും വെംഗര്‍ ആഴ്‌സണലിനെ കൈവിട്ടിരുന്നില്ല.

എന്നാലിപ്പോള്‍, തന്റെ കരിയറിലെ ഏറ്റവും വലിയ പിഴവായി ആഴ്‌സണലില്‍ നീണ്ട കാലം ചെലവഴിച്ചതിനെ തെരഞ്ഞെടുത്തത് ആരാധകര്‍ക്ക് ഏറെ കൗതുകമാവുകയാണ്. പ്രമുഖ മാധ്യമമായ ആര്‍ ടി എല്ലിന് നല്‍കിയ അഭിമുഖത്തിലാണ് അവതാരിക കരിയറിലെ ഏറ്റവും വലിയ പിഴവ് ഏതാണെന്ന് വെംഗറോട് ചോദിച്ചത്.

വെംഗര്‍ മറുപടി പറഞ്ഞതിങ്ങനെയായിരുന്നു – ‘ കരിയറിലെ വലിയ പിഴവ് ഒരു ക്ലബില്‍ തന്നെ 22 വര്‍ഷം ചെലവഴിച്ചതായിരിക്കും, മാറ്റങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍, വെല്ലുവിളികളെയും ഞാന്‍ ഇഷ്ടപ്പെടുന്നു, എന്റെ തന്നെ വെല്ലുവിളികളുടെ തടവറയിലായിരുന്നു ഞാന്‍’.