SHARE

യൂറോ കപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കായി കിടിലൻ ടീമിനെ അണിനിരത്തി ഇം​ഗ്ലണ്ട്. മാർച്ച് 22-ന് ചെക്ക് റിപ്പബ്ലിക്കിനെതിരേയും 25-ന് മോണ്ടിനെ​ഗ്രോയ്ക്കെതിരേയുമാണ് ഇം​ഗ്ലണ്ടിന്റെ മത്സരങ്ങൾ

ടോട്ടനത്തിന്റെ സൂപ്പർ താരം ഹാരി കെയ്നാണ് ടീമിന്റെ ക്യാപ്റ്റൻ. ​ഗോൾക്കീപ്പർമാരായി ജാക്ക് ബട്ട്ലൻഡ്, ജോർദാൻ പിക്ക്ഫോർഡ്, ടോം ഹീറ്റൻ എന്നിവരാണുള്ളത്. ജെയിംസ് ടാർക്കോവ്സ്കി, ഹാരി മ​ഗ്വിയർ, കൈൽ വാൾക്കർ, ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, ലൂക്ക ഷാ, ജോൺ സ്റ്റോൺസ് തുടങ്ങിയ സൂപ്പർ താരങ്ങൾ പിൻനിരയിലുണ്ട്.

മധ്യനിരയിൽ സീനിയർ താരം ജോർദാൻ ഹെൻഡേഴ്സൻ, എറിക്ക് ഡയർ, ഡെലി അലി, റോസ് ബെർക്ക്ലി, റൂബൻ ലോഫ്ടസ് ചീക്ക് തുടങ്ങിയവരാണുള്ളത്. അതേസമയം ലിവർപൂൾ താരമായ ഹെൻഡേഴ്സന് പരിക്കേറ്റതിനാൽ പകരക്കാരനെ കണ്ടെത്താനും പരിശീലകൻ ​ഗാരത് സൗത്ത്​ഗേറ്റ് ശ്രമിച്ചേക്കും

മുൻനിരയിൽ കെയിനൊപ്പം റെഹിം സ്റ്റെർലിങ്, മാർക്കസ് റാഷ്ഫോർഡ്, കല്ലം വിൽസൻ തുടങ്ങിയരുണ്ട്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ കളിക്കുന്ന യുവതാരം ജേഡൻ സാഞ്ചോയും ടീമിലിടം പിടിച്ചിട്ടുണ്ട്..