SHARE

ആഷസ് പരമ്പരയ്ക്കായി ഒരുങ്ങുന്നതിനിടെയാണ് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന് പരിക്കേല്ക്കുന്നത്. അതോടെ ആദ്യ ടെസ്‌റ്റൊഴിച്ച് ബാക്കി മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമായി. കരിയറിന്റെ അവസാനഘട്ടത്തില്‍ നില്ക്കുന്ന ആന്‍ഡേഴ്‌സണ്‍ ഇതോടെ വിരമിക്കല്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍ ഇപ്പോള്‍ മറുപടിയുമായി താരം എത്തിയിരിക്കുകയാണ്.

ഇനി നടക്കാന്‍ പോകുന്ന ന്യൂസിലന്‍ഡ് പര്യടനത്തിന് താനുണ്ടാകും. വിരമിക്കലിനെ കുറിച്ച് അടുത്തൊന്നും ചിന്തിക്കുന്നതേയില്ല. ഇപ്പോള്‍ 37 വയസായി. നാല്‍പതു വരെ കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലിലെ പരിക്ക് മാറുന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണനയെന്നും ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

തോല്‍വിയില്‍ വിമര്‍ശനം നേരിടുന്ന ജോ റൂട്ടിനെ പിന്തുണയ്ക്കാനും ആന്‍ഡേഴ്‌സണ്‍ തയാറായി. റൂട്ടിന്റെ നായകഭാവിയെ കുറിച്ച് ചോദ്യങ്ങളുയരുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍സി അദേഹം നന്നായി കൊണ്ടുപോവുന്നുണ്ട്. ഒരു തോല്‍വിയില്‍ എഴുതിത്തള്ളേണ്ട കാര്യമില്ലെന്നും ആന്‍ഡേഴ്‌സണ്‍ പറയുന്നു.