SHARE

ഡേവിഡ് ജെയിംസ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞു. ജെയിംസുമായുള്ള കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ്  പുറത്തുവിട്ടു. ജനുവരിയിൽ ക്ലബിന്റെ ചുമതലയേറ്റ ജെയിംസ് ഒരു വർഷം തികയും മുമ്പാണ് ക്ലബ് വിടുന്നത്.

ഈ സീസണിൽ വിജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് പിന്നീട് നടന്ന പതിനൊന്ന് മത്സരങ്ങളിൽ ജയിക്കാനിയില്ല. തുടർന്ന് പരിശീലകൻ ജെയിംസിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നാല് വർഷത്തെ കാരാർ റദ്ദാക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ സീസണിൽ തുടർത്തോൽവി നേരിട്ട സാഹചര്യത്തിലായിരുന്നു മുൻ പ്ലെയർ മാനേജർ കൂടിയായിരുന്ന ജെയിംസ് സ്ഥാനമേറ്റത്. തുടർന്ന് ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചതോടെയാണ്, ഈ സീസണിലും ചുമല നൽകാൻ തീരുമാനിച്ചത്. എന്നാൽ ടീമിന്റെ പ്രകടനം ഓരോ മത്സരം തോറും മോശമായിക്കൊണ്ടിരിക്കുകയായിരുന്നു