SHARE

റയല്‍ മാഡ്രിഡ് താരം ജയിംസ് റോഡ്രിഗസിന്റെ പരിക്ക് ടീമിന് തലവേദനയായകുന്നു. ശനിയാഴ്ച റിയല്‍ വല്ലഡോലിഡിനെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. താരം പരിക്കിന്റെ പിടിയാണെന്നുള്ള കാര്യം റയല്‍ മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. മത്സരത്തില്‍ റയല്‍ 1-1 സമനില വഴങ്ങിയിരുന്നു.

മത്സരത്തില്‍ മികച്ച രീതിയില്‍ കളിച്ചുവന്ന റോഡ്രിഗസിനെ ഇടയ്ക്ക് വച്ച് പരിശീലകന്‍ സിനദിന്‍ സിദ്ദാന്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ടീമിന്റെ മെഡിക്കല്‍ വിഭാഗം നടത്തിയ പരിശോധനയ്ക്കു ശേഷമാണ് പരിക്ക് സ്ഥിരീകരിച്ചത്. എന്നാല്‍ എത്ര നാള്‍ വിശ്രമം വേണ്ടിവരുമെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്തായാലും താരത്തിന് തുടര്‍ന്നു വരുന്ന കുറേയധികം മത്സരങ്ങള്‍ നഷ്ടമായേക്കും.

താരത്തിന്റെ കാലിലെ മസിലിലാണ് പരിക്കേറ്റിരിക്കുന്നതെന്നാണ് വിവരം. ലാ ലിഗയില്‍ വില്ലാരെല്ലുമായി ഞായറാഴ്ച റയലിന് മത്സരമുണ്ട്.