SHARE

ഐഎസ്എല്‍ 2019-20 സീസണില്‍ രണ്ടും കല്പ്പിച്ചുള്ള പടപ്പുറപ്പാടിനൊരുങ്ങുകയാണ് ജാംഷഡ്പൂര്‍ എഫ്‌സി. മറ്റു ക്ലബ്ബുകളെ ഞെട്ടിച്ചു കൊണ്ടുള്ള നിര്‍ണ്ണായക നീക്കമാണ് ജാംഷഡ്പൂരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സ്പാനീഷ് സ്‌ട്രൈക്കറായ സെര്‍ജിയൊ കാസ്റ്റില്‍ മാര്‍ട്ടിനെസിനെയാണ് ക്ലബ്ബ് പുതുതായി ഒപ്പം ചേര്‍ത്തിരിക്കുന്നത്.

അത്‌ലറ്റിക്കേ മാഡ്രിഡില്‍ നിന്നാണ് ഈ 24 കാരന്‍ ഇപ്പോള്‍ ജാംഷഡ്പൂരിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ക്ലബ്ബിന്റെ ആറാമത്തെ വിദേശതാരമാണ് മാര്‍ട്ടിനെസ്. ടിരി എന്നറിയപ്പെടുന്ന മറ്റൊരു സ്പാനീഷ് താരം കൂടിയായ ജോസ് ലൂയീസ് എസ്പിനോസാ അറോയോയാണ് ടീം ക്യാപ്റ്റന്‍ കൂടാതെ ബ്രസീല്‍ താരമായ മെമൊയുടെ കരാറും ക്ലബ്ബ് പുതുക്കിയിട്ടുണ്ട്.

സ്‌പെയിനിലെ തന്നെ മികച്ച ക്ലബില്‍ നിന്നും എത്തുന്ന ഈ യുവതാരം ജംഷഡ്പൂര്‍ ആരാധകര്‍ക്കു നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതൊന്നുമല്ല.