SHARE

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജെംഷദ്പുർ എഫ്.സി സൈനിങ്ങുകൾ പ്രഖ്യാപിക്കുന്ന തിരിക്കിലാണ്. ഇതിൽ ഏറ്റവും പുതിയതാണ് ​ഗോൾകീപ്പർ പവൻകുമാറിന്റേത്. രണ്ട് വർഷത്തെ കരാറിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നാണ് ഈ 30-കാരൻ ഓവൻ കോയ്ലിന്റെ ടീമിലേക്കെത്തുന്നത്.

പഞ്ചാബ് സ്വദേശിയായ പവൻ കഴിഞ്ഞ രണ്ട് സീസണുകളിൽ നോർത്ത് ഈസ്റ്റിനായി 20-ഓളം മത്സരങ്ങളിൽ ​ഗോൾവല കാത്തു. നോർത്ത് ഈസ്റ്റ് ആദ്യമായി ഐ.എസ്.എൽ പ്ലേ ഓഫിലേക്ക് മുന്നേറിയ 2018-19 സീസണിൽ പല മത്സരങ്ങളിലും ശ്രദ്ധേയ പ്രകടനം പവൻ നടത്തിയിരുന്നു. ബെം​ഗളുരു എഫ്.സി, ചെന്നൈയിൻ തുടങ്ങിയ പ്രധാന ക്ലബുകളിലും പവൻ കളിച്ചിട്ടുണ്ട്.

ബെം​ഗളുരു ഐ-ലീ​ഗിൽ അരങ്ങേറിയ 2013-14 സീസണിൽ ക്ലബിന്റെ ​ഗോളി പവനായിരുന്നു. സീസണിൽ 20 മത്സരങ്ങളിൽ ​ഗോൾവലകാത്ത പവൻ ബെം​ഗലുരവിന്റെ ഐ-ലീ​ഗ് കിരീടനേട്ടത്തിലും പ്രധാനപങ്ക് വഹിച്ചു. രണ്ട് തവണ ഐ.എസ്.എല്ലിൽ കിരീടം നേടിയ ചെന്നൈയിൻ ടീമിലും പവനുണ്ടായിരുന്നു. എന്നാൽ കളിക്കാൻ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല.