SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ എട്ടാം സീസണിൽ ആധികാരികമായാണ് ജെംഷ്ദപുർ എഫ്സി ഷീൽഡ് ജേതാക്കളായത്. എന്നാൽ ഈ ചരിത്രനേട്ടം കൈവരിച്ചതിന് പിന്നാലെ പരിശീലകനായ ഓവൻ കോയൽ ക്ലബ് വിട്ടു. സ്വന്തം നാടായ സ്കോട്ലൻഡിലേക്കാണ് ക്ലബ് ദൗത്യത്തിനായി കോയൽ മടങ്ങിയത്.

രണ്ട് സീസണായി ക്ലബിനൊപ്പമുള്ള കോയൽ പോയതോടെ പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങളിലാണ് ജെംഷദ്പുർ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതിനകം ഒരുപിടി പരിശീലകരുമായി ജെംഷദ്പുർ അഭിമുഖം നടത്തിക്കഴിഞ്ഞു. ഇതിലൊരാൾ ഇം​ഗ്ലീഷ് പരിശീലകനായ സൈമൺ ​ഗ്രേസണാണെന്ന് ജേണിലസ്റ്റ് മാർക്കസ് മർഹുലാവോ സ്ഥിരീകരിച്ചു. ബ്ലാക്ക്പൂൾ, ലീഡ്സ് യുണൈറ്റഡ്, ഹഡേഴ്സ്ഫീൽഡ് ടൗൺ, സണ്ടർലൻഡ് തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ളയാളാണ് ​ഗ്രേസൺ.

അതേസമയം ​ഗ്രേസനെ നിയമിക്കുമോയെന്ന കാര്യത്തിൽ ക്ലബ് തീരുമാനമെടുത്തിട്ടില്ല എന്നും മാർക്കസ് പറഞ്ഞു. മറ്റ് ചില പരിശലകരുമായും ക്ലബ് ചർച്ച നടത്തുന്നുണ്ട്. അതേസമയം തന്നെ ഐഎസ്എല്ലിൽ പരിചയസമ്പത്തില്ലാത്തയാളായിരിക്കും ജെംഷ്​ദ്പുരിന്റെ ചുമതലയേൽക്കുക എന്നാണ് സൂചന.