SHARE

ജപ്പാന്‍ അത്ഭുതങ്ങളുട കലവറയാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ ആ രാജ്യം, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവം മികച്ച സാമ്പത്തിക ശക്തിയായി മാറിയത് തന്ന് അത്ഭുതങ്ങളുടെ പ്രധാന ഉദാഹരണം. അവിടത്തെ ജനങ്ങളും അങ്ങനെയാണ്, അത്ഭുതപ്പെടുത്തുന്ന പ്രവര്‍ത്തികളേ നടത്താറുള്ളു. അങ്ങനെയൊരാളാണ് ജാപ്പാനീസ് ഫുട്‌ബോള്‍ താരം കസുയോഷി മിയോറ.

കക്ഷിക്ക് പ്രായം 51 ആകുന്നതേയുള്ളു.പക്ഷെ അത്ഭുതമെന്തെന്നാല്‍ മിയോറ ഇപ്പോഴും പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. ജപ്പാനിലെ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന യോക്കോഹാമ എഫ്.സിയുമായി മിയോറ വ്യാഴാഴ്ചയാണ് കരാര്‍ പുതുക്കിയത്. ഇതോടെ, തന്റെ കളി ജീവിതത്തിലെ 33-ാം സീസണിലേക്കാണ് മിയോറ പ്രവേശിക്കുന്നത്. സ്‌ട്രൈക്കറായ മിയോറ, പ്രൊഫഷണല്‍ ഫുട്‌ബോളില്‍ കളിക്കുകയും ഗോളടിക്കുകയും ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ കളികാരനാണ്.

1986-ല്‍ ബ്രസീലിലെ സാന്റോസ് ക്ലബിലൂടെ അരങ്ങേറ്റം കുറിച്ച, മിയോറ. ജാപ്പനീസ് ലീഗ് തുടങ്ങിയ 1993-ല്‍ യോമിയൂറിക്കൊപ്പം ചേര്‍ന്നു.പിന്നീട് ദീര്‍ഘകാലം വിവിധ ജാപ്പനീസ് ക്ലബുകള്‍ക്കായി കളിച്ചു. ഇതിനിടയില്‍ കുറച്ച് നാളുകള്‍ക്ക് ഇറ്റലിയിലും മറ്റും കളിച്ചു.

1990-ല്‍ ദേശീയ ടീമിനായി അരങ്ങേറിയ മിയോറ, 89 മത്സരങ്ങളില്‍ നിന്ന് 55 ഗോളുകള്‍ നേടി. 1998-ല്‍ ജപ്പാന് ആദ്യമായി ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത്, യോഗ്വതാ റൗണ്ടുകളില്‍ 14 ഗോളുകള്‍ നേടിയത് മിയോറയുടെ പ്രകടനമാണ്. 60 വയസ്സുവരെ ഫുട്‌ബോള്‍ കളിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന്‌ മിയോറ പറയാറുണ്ട്.