SHARE

കസുയോഷി മിയൂറ എന്ന ജാപ്പനീസ് ഫുട്ബോളറെ പറ്റി വാർത്തകൾ ഒട്ടേറെ വന്നിട്ടുണ്ട്. 52-ാം വയസിലും പ്രൊഷഫണൽ ഫുട്ബോളിൽ കളിക്കുന്നതിലൂടെയാണ് മിയൂറ ശ്രദ്ധേയനായത്. ജപ്പാനിലെ രണ്ടാം ഡിവിഷനിൽ കളിക്കുന്ന യോക്കോഹാമ എഫ്.സിയാണ് മിയൂറയുടെ ക്ലബ്.

2005-ൽ തന്റെ മുപ്പത്തിയെട്ടാം വയസിലാണ് മിയൂറ യോക്കോഹാമയിലെത്തുന്നത്. തുടർന്ന് ഓരോവർഷവും ക്ലബ് ഈ താരത്തിന് കരാർ പുതുക്കി നൽകുകയായിരുന്നു. അതിനാലാണ് ഇപ്പോൾ ഈ 52-ാം വയസിലും മിയൂറ ഇവിടെ തുടരുന്നത്. എന്നാൽ ഈ പ്രായക്കണക്ക് മിയൂറയിൽ മാത്രം ഒതുങ്ങുന്നില്ല. കഴിഞ്ഞ ദിവസം ഒരു നാൽപ്പത്തിയൊന്നുവയസുകാരനെ കൂടി യോക്കോഹാമ ടീമിലെത്തിച്ചു. അടുത്ത സീസണിൽ ക്ലബ് സ്ഥാനക്കയറ്റം ലക്ഷ്യമിട്ടാണ് ഈ നാൽപ്പത്തിയൊന്നുകാരനെ സ്വന്തമാക്കിയതെന്നാണ് ക്ലബ് പറയുന്നത്.

എന്നാൽ ക്ലബിലെത്തിയ ഈ സീനിയർ താരം ചില്ലറക്കാരനല്ല. ജാപ്പനീസ് ഫുട്ബോൾ ലോകത്തിന് സംഭവന ചെയ്ത ഏറ്റവും മികച്ച കളിക്കാരിലൊരാളായ ഷുൻഷുകെ നാക്കാമുറയാണ് ക്ലബിനൊപ്പം ചേർന്നിരിക്കുന്നത്. 1997-ൽ അരങ്ങേറ്റം കുറിച്ച നാക്കാമുറ സ്കോട്ടിഷ് ക്ലബ് കെൽറ്റിക്കിൽ കളിക്കവയെയാണ് ശ്രദ്ധേയനായത്.

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ ​ഗോൾ നേടുന്ന ആദ്യ ജപ്പാൻ താരമെന്ന നേട്ടത്തിനുടമയാണ് നാക്കാമുറ. ഫ്രീകിക്ക് ​ഗോളാക്കുന്നതിൽ അപാര വൈദ​ഗ്ദ്യം പുലർത്തിയിരുന്ന നാക്കാമുറ ജാപ്പനീസ് ദേശീയ ടീമിലേയും സ്ഥിരസാന്നിധ്യമായിരുന്നു