SHARE

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. മികച്ച ഓൾ റൗണ്ട് പ്രകടനത്തിലൂടെ നായകൻ ജേസൺ ഹോൾഡറും, വെസ്റ്റിൻഡീസ് കുതിപ്പിൽ നിർണായക പങ്ക്‌വഹിക്കുന്നുണ്ട്. കരുത്തരായ ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് കൊണ്ടിരിക്കുന്ന ഹോൾഡർ ഇപ്പോളിതാ, തനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യൻ ക്രിക്കറ്റർ ആരെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.

ഹോൾഡർ ഇൻസ്റ്റഗ്രാമിലൂടെ ആരാധകന് കൊടുത്ത മറുപടി

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഹോൾഡറിന്റെ ഈ വെളിപ്പെടുത്തൽ. ഫേവറിറ്റ് ഇന്ത്യൻ ക്രിക്കറ്ററാരെന്ന ആരാധകന്റെ ചോദ്യത്തിന് മുൻ ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ വിവിഎസ് ലക്ഷ്മണിന്റെ പേരാണ് ഹോൾഡർ പറഞ്ഞത്. അതേ സമയം വിവിഎസ് ലക്ഷ്മണിനൊപ്പം കുറച്ച് നാൾ ഒരുമിച്ച് പ്രവർത്തിച്ച് പരിചയമുള്ള താരമാണ്‌ ജേസൺ ഹോൾഡർ. നേരത്തെ ലക്ഷ്മൺ മെന്ററായ സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിൽ‌ ഹോൾഡറും കളിച്ചിരുന്നു. അന്ന് ഇരുവരും തമ്മിൽ ഏറെ അടുപ്പം പുലർത്തിയിരുന്നു.