SHARE

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കാനിരക്കുകയാണ്. മൊഹലിയിൽ നടന്ന ആദ്യ മത്സരത്തിൽ ഓസീസ് തകർപ്പൻ ജയം നേടിയ സാഹചര്യത്തിൽ നാളത്തെ മത്സരം ഇന്ത്യക്ക് അങ്ങേയറ്റം നിർണായകമാണ്. നാ​ഗ്പൂരിലാണ് നാളെ മത്സരം അരങ്ങേറുന്നത്.

ആദ്യ മത്സരത്തിലെ ഇന്ത്യയുടെ തോൽവിയുടെ സാഹചര്യത്തിൽ നാളെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പ്ലേയിങ് ഇലവനിലുണ്ടയേക്കുമെന്നാണ് സൂചന. ക്രിക്ക്ബസിന്റെ റിപ്പോർട്ട് അനുസരിച്ച് ബുറ പ്ലേയിങ് ഇലവനിലേക്ക് വരുമ്പോൾ ഉമേഷ് യാദവ് പുറത്താകാനാണ് സാധ്യത.

ജൂലൈയിൽ ഇം​ഗ്ലണ്ടിനെതിരെയാണ് ബുംറ അവസാനമായി കളിച്ചത്. തുടർന്ന് പരുക്കേറ്റ ബുംറ, ഈ പരമ്പരയിലാണ് ടീമിൽ തിരിച്ചെത്തിയത്. പരുക്ക് ഭേദ​മായിട്ടും ആദ്യ മത്സരത്തിൽ ബുംറയെ ഇറക്കാതിരുന്ന വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. എന്നാൽ പരുക്കേ ഭേദമായെങ്കിലും തിടുക്കെപ്പെട്ട് കളിപ്പിക്കേണ്ട എന്ന നിലപാട് മാനേജ്മെന്റ് എടുത്തതിനാലാണ് ബുംറ ആദ്യ മത്സരത്തിൽ പുറത്തിരുന്നതെന്നാണ് സൂചന.