SHARE

ഇന്ത്യൻ പേസർ ജസ്പ്രിത് ബുംറയും, ലങ്കൻ ഇതിഹാസ ബോളർ ലസിത് മലിംഗയും ഒരു പോലെയുള്ള ബോളർമാരാണെന്നും, മുംബൈ ഇന്ത്യൻസ് ടീമിലെ മലിംഗയുടെ സാന്നിധ്യം ബുംറയ്ക്ക് ഏറെ ഗുണം ചെയ്തെന്നും മുംബൈ ഇന്ത്യൻസിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ സഹീർ ഖാ‌ൻ. കഴിഞ്ഞ ദിവസം മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലിംഗയും ബുംറയും ഒരേ രീതിയിലുള്ള ‌ബോളർമാരാണെന്ന് പറയുന്ന സഹീർ, മലിംഗയുടെ തിരിച്ചുവരവ് മുംബൈ ഇന്ത്യൻസിന്‌ വലിയ നേട്ടമാണെന്നുംകൂട്ടിച്ചേർത്തു. മലിംഗയുടെ പരിചയസമ്പത്താണ് മുംബൈക്ക് ഏറ്റവുമധികം ഉപകാരപ്പെടുക എന്ന് സഹീർ പറയുന്നു. ബോളിംഗിൽ മാത്രമല്ല മത്സരത്തിന്റെ ഏത് വിഭാഗത്തിലും ഏതൊരു സാഹചര്യങ്ങളിലും ഇത് പോലൊരു താരത്തിന്റെ സാന്നിധ്യം അത്യാവശ്യമാണെന്നും നിർണായക സാഹചര്യങ്ങളിൽ നായകന്റെ ടെൻഷൻ കുറയ്ക്കാൻ ഇത് പോലൊരു താരത്തിന്റെ സാന്നിധ്യം ഉപകരിക്കുമെന്നും സഹീർ പറയുന്നു.

ബുംറയും മലിംഗയും ഒരേ ഗണത്തിലുള്ള ബോളർമാരാണെന്നാണ് സഹീറിന്റെ പക്ഷം. കളി രീതികളിൽ ഇരുവരും തമ്മിൽ ഏറെ സാമ്യമുണ്ട്. മലിംഗയുടെ കൂടെ മുംബൈ ഇന്ത്യൻസിലുള്ള സമയം ബുംറയെ ഒത്തിരി പുതിയ കാര്യങ്ങൾ പഠിപ്പിച്ചു.” സഹീർ ഖാൻ പറഞ്ഞുനിർത്തി.