SHARE

നിലവിൽ ലോകക്രിക്കറ്റിൽ ഏറ്റവും മികച്ച രീതിയിൽ യോർക്കറുകൾ എറിയുന്ന താരങ്ങളിലൊരാളാണ് ഇന്ത്യൻ പേസ് ബൗളർ ജസ്പ്രിത് ബുംറ. ഇന്ത്യൻ ടീമിലായാലും ഐപിഎല്ലിലായാലും യോർക്കറുകൾ എറിയുന്നതിലുള്ള മികവ് ബുംറയെ ടീമിലെ ഏറ്റവും മികച്ച ബോളറും, എതിരാളികളുടെ പേടി സ്വപ്നവുമാക്കുന്നു.

ഇപ്പോളിതാ പന്ത്രണ്ടാം എഡിഷൻ ഐപിഎൽ ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ മുംബൈ ഇന്ത്യൻസിനൊപ്പം കഠിന പരിശീലനത്തിലാണ് ബുംറ. കഴിഞ്ഞ ദിവസം താരം കൂടുതൽ സമയം പരിശീലനം നടത്തിയത് യോർക്കർ ബോളിംഗിലാണ്. മത്സരങ്ങളിൽ നാം കാണുന്നത് പോലെയുള്ള മാരക യോർക്കറുകളായിരുന്നു പരിശീലനത്തിനിടെയും ബുംറയെറിഞ്ഞത്. ഒറ്റ സ്റ്റമ്പ് മാത്രം ലക്ഷ്യം വെച്ച് ബുംറയെറിഞ്ഞ യോർക്കറുകളിൽ പലതും വിക്കറ്റ് തെറിപ്പിക്കുകയും ചെയ്തു. ബുംറയുടെ യോർക്കർ പരിശീലനത്തിന്റെ ഒരു ചെറിയ വീഡിയോ മുംബൈ ഇന്ത്യൻസ് ട്വിറ്ററിൽ പങ്ക് വെച്ചത് സമൂഹ മാധ്യമങ്ങളിലും ഇതിനോടകം വൈറലായിക്കഴിഞ്ഞു.