SHARE

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് അവരുടെ എ ടീമിനെതിരെ നടന്ന പരിശീലന മത്സരത്തിൽ തകർപ്പൻ അർധ സെഞ്ചുറി നേടിയ താരമാണ് ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രിത് ബുംറ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ താരത്തിന്റെ കന്നി അർധ സെഞ്ചുറിയായിരുന്നു ഇത്. ബാറ്റിംഗിൽ തനിക്ക് തിളങ്ങാനാകുമെന്ന് തെളിയിച്ച ബുംറയെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ നൈറ്റ് വാച്ച്മാനായി ബാറ്റിംഗിന് വിട്ടിരുന്നു‌.

പരമ്പരയ്ക്ക് മുൻപ് നടന്ന പരിശീലന മത്സരത്തിലെ അർധ സെഞ്ചുറി ബാറ്റിംഗിൽ, ബുംറയുടെ ആത്മവിശ്വാസം വാനോളമുയർത്തിയെന്നത് സത്യം. ഇപ്പോൾ നെറ്റ്സിൽ ഏറ്റവും കൂടുതൽ സമയം ബാറ്റിംഗ് പരിശീലനം നടത്തുന്ന ഇന്ത്യ‌ൻ ബോളർ ബുംറയാണെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

സിഡ്നിയിൽ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായും ബുംറ ഏറെ നേരം ബാറ്റിംഗ് പരിശീലനം നടത്തി. തങ്ങളുടെ സ്റ്റാർ ബോളർ മികച്ച ഫോമിൽ ആസ്വദിച്ച് ബാറ്റ് വീശുന്നത് ഇന്ത്യൻ ടീമിലെ സഹതാരങ്ങളേയും ആവേശത്തിലാഴ്ത്തി. ബുംറയുടെ ഷോട്ടുകൾക്ക് കൈയ്യടി നൽകി അവർ പ്രോത്സാഹനവും നൽകി.

ബുംറ നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തുന്നതിന്റെ വീഡിയോകളിലൊന്ന്,