SHARE

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് പുറത്തായപ്പോള്‍ കോഹ്ലി നടത്തിയ ആഘോഷപ്രകടനം ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയിച്ചപ്പോള്‍ ജോ റൂട്ട് പ്രശസ്തമായ മൈക്ക് ഡ്രോപ്പിനെ അനുകരിച്ച് ബാറ്റ് ഡ്രോപ്പ് ചെയ്താണ് ആഘോഷിച്ചത്. ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന റൂട്ടിനെ റണ്ണൗട്ടാക്കി അതേ മാതൃകയില്‍ ആഘോഷിച്ച് കോഹ്ലി പകരം വീട്ടുകയും ചെയ്തു.

എന്നാലിപ്പോള്‍ മത്സരത്തിന്റെ മൂന്നാം ദിനത്തിന് മുമ്പ് മാച്ച് റഫറി ജെഫ് ക്രോവ്  കോഹ്ലിയുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മൈതാനത്ത് കോഹ്ലി നടത്തിയ ആഘോഷപ്രകടനത്തെ കുറിച്ചാണ് ചര്‍ച്ച നടന്നതെന്ന് സൂചനയുണ്ട്. അതേ സമയം കോഹ്ലിക്കെതിരെ ആഘോഷപ്രകടനവുമായി ബന്ധപ്പെട്ട് നടപടികളൊന്നുമുണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തില്‍ അംപയര്‍മാര്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് സൂചന.