SHARE

ലോകകപ്പ് ടീമിലേക്ക് രവീന്ദ്ര ജഡേജയ്ക്ക് വിളിയെത്താന്‍ കാരണം കഴിഞ്ഞ കുറെ മാസങ്ങളില്‍ നടത്തിയ മികച്ച പ്രകടനമാണ്. ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനായി നടത്തിയ പ്രകടനങ്ങളും ഇംഗ്ലീഷ് യാത്രയില്‍ ഇടം നേടാൻ ജഡേജയെ സഹായിച്ചു. ഐപിഎല്ലില്‍ എട്ടുമത്സരങ്ങളില്‍ നിന്ന് ജഡേജ വീഴ്ത്തിയത് ഏഴുവിക്കറ്റുകളാണ്.

വിക്കറ്റ് വേട്ടയില്‍ അത്ര മെച്ചമില്ലെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ ജഡേജ വലിയ പിശുക്കാണ് കാണിച്ചത്. 6.46 മാത്രമാണ് ഇക്കോണമി. ലോകകപ്പിലേക്കുള്ള സെലക്ഷന്‍ കിട്ടാന്‍ ഇതും ഒരു കാരണമായി. വാലറ്റത്ത് മികച്ചരീതിയില്‍ ബാറ്റുചെയ്യാന്‍ ഈ ഇടംകൈയന് സാധിക്കാറുണ്ട്. ഒപ്പം മികച്ചൊരു ഫീല്‍ഡര്‍ കൂടിയാണ്. ഫീല്‍ഡിംഗ് മികവിന് സെലക്ടര്‍മാര്‍ മാര്‍ക്ക് നല്കിയതും ജഡേജയ്ക്ക് ഗുണമായി.

ഏകദിനത്തില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചിട്ട് വര്‍ഷം പത്തു കഴിഞ്ഞെങ്കിലും ഇതുവരെ കളിച്ചത് 151 മത്സരങ്ങള്‍ മാത്രമാണ്. മറ്റു ഇന്ത്യന്‍ താരങ്ങളെ അപേക്ഷിച്ച് കുറവാണിത്. 2035 റണ്‍സ് നേടിയപ്പോള്‍ 174 വിക്കറ്റ് നേടുകയും ചെയ്തു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒപ്പം ഫീല്‍ഡിംഗിലും മികച്ചൊരു സമ്പാദ്യമാണ് ജഡേജ