SHARE
file photo

കഴിഞ്ഞ സീസണില്‍ മാത്രം ഐഎസ്എല്ലിലേക്ക് കടന്നുവന്ന ജെംഷഡ്പൂര്‍ ഇത്തവണ കിരീടത്തില്‍ കുറഞ്ഞെതാന്നും ലക്ഷ്യം വയ്ക്കുന്നില്ല. മുന്നൊരുക്കങ്ങളെല്ലാം വളരെ നേരത്തെ തുടങ്ങിയ ടാറ്റായുടെ ടീം ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ടിം കാഹിലിനെ ടീമിലെത്തിച്ചിരുന്നു. ഇപ്പോള്‍ സ്‌പെയിനില്‍ പ്രീസീസണ്‍ കളിക്കുന്ന ടീം ബുധനാഴ്ച നടന്ന മത്സരത്തില്‍ തകര്‍ത്തു വിട്ടത് ലാലിഗ ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീമിനെയാണ്.

വിദേശ താരം സെര്‍ജിയോ സിഗിഞ്ചോയുടെ ഗോളിലാണ് ജെംഷഡ്പൂരിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം അന്‍പത്തിനാലാം മിനിറ്റിലാണ് വലകുലുങ്ങിയത്. ടിം കാഹില്‍ ആദ്യമായി ജെംഷഡ്പൂര്‍ ജേഴ്‌സിയില്‍ കളിച്ച മത്സരം കൂടിയായിരുന്നു ഇത്. സെപ്റ്റംബര്‍ 29നാണ് അഞ്ചാം സീസണ്‍ ഐഎസ്എല്‍ ആരംഭിക്കുന്നത്.