SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ജെസ്സൽ കാർനെയ്റോ സീസണിലിനി കളിക്കില്ല. കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരായ മത്സരത്തിനിടെ തോളിന് പരുക്കേറ്റതോടെയാണ് ജെസ്സൽ കളിക്കളത്തിന് പുറത്തേക്ക് പോകുന്നത്. ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ഇക്കാര്യം ട്വീറ്റ് ചെയ്തു.

ലെഫ്റ്റ് ബാക്കായ ജെസ്സൽലിന് ഹൈദരാബാദിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് വിജയിച്ച മത്സരത്തിന്റെ ഇഞ്ച്വറി ടൈമിലാണ് പരുക്കേറ്റത്. തുടർന്ന് കളിക്കളം വിട്ട ജെസ്സലിന്റെ പരുക്ക് അൽപ്പം ​ഗുരുതരമാണെന്ന് സൂചന ലഭിച്ചിരുന്നു. എന്നാലിപ്പോൾ താരത്തിന് ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്നാണ് സൂചന.

അടുത്തയാഴ്ച മുംബൈയിൽ വച്ചാകും ജെസ്സൽ ശസ്ത്രക്രിയക്ക് വിധേയനാകുകയെന്നാണ് മാർക്കസ് പറയുന്നത്. ഇതേത്തുടർന്ന് മൂന്ന് മാസമെങ്കിലും താരത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും. 2019-ൽ ബ്ലാസ്റ്റേഴ്സിലെത്തിയ ജെസ്സൽ കഴിഞ്ഞ സീസണിലാണ് ടീം ക്യാപ്റ്റനായത്. ഈ സീസണിൽ പരുക്കേൽക്കുന്നതുവരയുള്ള മുഴുവൻ മത്സരങ്ങളിലും മുഴുവൻ സമയവും ജെസ്സൽ കളിക്കളത്തിലുണ്ടായിരുന്നു.