SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എട്ടാം സീസണിന് തയ്യാറെടുക്കുന്ന ജെംഷദ്പുർ എഫ്സി ഒരു സൈനിങ് കൂടി പൂർത്തിയാക്കി. യുവ ഇന്ത്യൻ താരം റിത്വിക് ദാസാണ് ഓവൻ കോയ്ൽ പരിശീലിപ്പിക്കുന്ന ക്ലബിന്റെ ഭാ​ഗമായത്. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായ പ്രഖ്യാപിച്ചു.

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിലൂടെയാണ് റിത്വിക് ഐഎസ്എല്ലിലെത്തുന്നത്. എന്നാൽ സീസൺ അവസാനിച്ചതിന് പിന്നാലെ താരത്തെ ക്ലബ് റിലീസ് ചെയ്തു. തുടർന്നാണിപ്പോൾ ഈ 24-കാരൻ ജംഷദ്പുരിലെത്തുന്നത്. ഒരു വർഷത്തെ കരാറാണ് ഈ താരം ജെംഷദ്പുരുമായി ഒപ്പുവച്ചത്. ഇത് വേണമെങ്കിൽ ഒരു വർഷത്തേക്ക് കൂടി പുതുക്കാം. ബം​ഗാൾ സ്വദേശിയായ റിത്വിക് ഐ-ലീ​ഗ് ക്ലബ് റയൽ കശ്മീരിനായി മുമ്പ് കളിച്ചിട്ടുണ്ട്.

ജെംഷദ്പുരിലെത്തിയ റിത്വിക് ഇക്കുറി 18-ാം നമ്പർ ജേഴ്സിയാണണിയുക. ​ഗോവയിലുള്ള താരം ഹോട്ടൽ ക്വാറന്റീൻ പൂർത്തിയാക്കിയശേഷം ക്ലബിനൊപ്പം പ്രീ സീസൺപരിശീലനത്ത് ചേരും.