SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ജെംഷദ്പുർ എഫ്സിക്ക് കനത്ത തിരിച്ചടിയായി വിദേശതാരം വെല്ലിങ്ടൻ പ്രിയോറി ക്ലബ് വിട്ടു. പരസ്പരധാരണയോടെ കരാർ റദ്ദാക്കൻ ഇരുകൂട്ടരും തയ്യാറായതായി ക്ലബ് തന്നെയാണ് അറിയിച്ചത്.

32-കാരനായ പ്രിയോറി, ബ്രസീലിൽ നിന്നുള്ള മിഡ്ഫീൽഡറാണ്. മുമ്പ് 2018-ൽ ജെംഷദ്പുരിനായി കളിച്ച താരം ഇക്കുറിയാണ് ക്ലബിൽ മടങ്ങിയെത്തിയത്. എന്നാൽ മികച്ച പ്രകടനം നടത്താൻ പ്രിയോറിക്ക് സാധിച്ചിട്ടുമില്ല. ഇതിനിടയിൽ താരത്തിന് പരുക്കേൽക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രിയോറി ക്ലബ് വിട്ടതാണ് ജെംഷദ്പുർ അറിയിച്ചത്. ഐഎസ്എൽ സീസണിൽ ആറ് മത്സരങ്ങൾ തോറ്റ ജെംഷദ്പുർ ഇപ്പോൾ പോയിന്റ് നിലയിൽ പത്താം സ്ഥാനത്താണ്.

അതേസമയം പ്രിയോറി ക്ലബ് വിടുന്നതോടെ പകരക്കാരനെ ജെംഷദ്പുർ കണ്ടെത്തിയതായി സൂചനയുണ്ട്. ചെന്നൈയിൻ എഫ്സി വിട്ട ബ്രസീലിയൻ മിഡ്ഫീൽഡർ റാഫേൽ ക്രിവെല്ലെറോയാകും ജെംഷദ്പുരിന്റെ ഭാ​ഗമാകുകയെന്ന് വാർത്തകൾ സജീവമാണ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമില്ല.