SHARE

സമീപകാലത്തായി ഇന്ത്യൻ ടീം, ഫുട്ബോളിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഏഷ്യയിലെ മികച്ച ടീമുകളിലൊന്നായി ഇന്ത്യ വളരാൻ തുടങ്ങിയതിന് പ്രധാന കാരണങ്ങളിലൊന്ന് ടീമിന്റെ ശക്തമായ പ്രതിരോധമാണ്. സന്ദേശ് ജിങ്കൻ നയിക്കുന്ന പ്രതിരോധനിരയ്ക്ക് ഇന്ത്യൻ ഫുട്ബോളിന്റെ സമീപകാല നേട്ടങ്ങൾക്ക് പിന്നിൽ വലിയ പങ്കുണ്ട്.

യു.എ.ഇ യിൽ നടന്ന് കൊണ്ടിരിക്കുന്ന എ എഫ് സി ഏഷ്യൻ കപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ പ്രതിരോധനിര ടൂർണമെന്റിൽ കാഴ്ച വെച്ചത്. ഇപ്പോളിതാ ഏഷ്യൻ കപ്പിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പ്രതിരോധതാരം സന്ദേശ് ജിങ്കനെ നോട്ടമിട്ട് രംഗത്ത് വന്നിരിക്കുകയാണ് ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബ് അൽ ഗറാഫ എസ് സി. ജിങ്കന്റെ ഏഷ്യൻ കപ്പിലെ പ്രകടനം ക്ലബ്ബിനെ ആകർഷിച്ച് കഴിഞ്ഞെന്നും, താരത്തെ ടീമിലെത്തിക്കുക അവരുടെ പദ്ധതികളിലുണ്ടെന്നും, ഫോക്സ് സ്പോർട്സ് ഏഷ്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേ സമയം വാർത്തകൾ സത്യമാവുകയാണെങ്കിൽ ഇന്ത്യൻ ഫുട്ബോളിനും ഏറെ സന്തോഷിക്കാനാവുന്ന കാര്യമാകും അത്. 2015 മുതൽ ഇന്ത്യൻ ദേശീയ ടീമിൽ കളിക്കുന്ന ജിങ്കൻ, നിലവിൽ ഐ എസ് എൽ ടീം കേരളാ‌ബ്ലാസ്റ്റേഴ്സിന്റെ നായകനാണ്