SHARE

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകാരുള്ളള്ള റസലിംഗ് സൂപ്പർ സ്റ്റാർ ജോൺ സീന ഡബ്ല്യു.ഡബ്ല്യു.ഇയിലേക്ക് തിരിച്ചെത്തുന്നു. ഡബ്ല്യു.ഡബ്ല്യു.ഇക്കൊപ്പം ചേർന്ന് രണ്ടുപതിറ്റാണ്ട് പൂർത്തിയാക്കുകയാണ് താരമിപ്പപ്പോൾ. ഇതിന്റെ ഭാഗമായാണ് തിരിച്ചുവരവ്.

പതിനാറുവട്ടം ലോകചാംപ്യനായ സീന റിക് യർക്കൊപ്പം റെക്കോർഡ് പങ്കുവയ്ക്കുന്നുണ്ട്. അവസാന മൽസരത്തിൽ യൂണിവേഴ്സൽ ചാംപ്യൻഷിപ്പിൽ റോമൻ റെയ്ൻസിനോട് സീന പരാജയപ്പെട്ടിരുന്നു. 45 വയസുകാരനായ താരത്തിന് ഇനി എത്രകാലം ഡബ്ല്യു.ഡബ്ല്യു.ഇയിൽ തുടരാനാകുമെന്നത് നോക്കി കാണണം.