സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് നാളെ നാളെ മലപ്പുറത്ത് ആരംഭിക്കാൻ ഇരിക്കെ വലിയ വിജയ പ്രതീക്ഷയിലാണെന്ന് കേരള ക്യാപ്റ്റൻ ജിജോ ജോസഫ് മാധ്യമങ്ങളോട് പറഞു“ താരങ്ങൾക്ക് മുൻപ് സന്തോഷ് ട്രോഫി കളിച്ചിട്ടില്ല എങ്കിലും മറ്റു വലിയ ലീഗുകൾ കളിച്ച പരിചയ സമ്പത്ത് കേരള യുവതാരങ്ങൾക്ക് ഉണ്ട് നാളത്തെ മത്സരത്തിനായി ടീം സജ്ജമാണ് എന്നും ജിജോ ജോസഫ് പറഞ്ഞു.
ജിജോ ജോസഫിന് 6 സന്തോഷ് ട്രോഫിയുടെ പരിചയ സമ്പത്ത് ഉണ്ട്. എങ്കിലും ടീമിലെ 13 ഓളം താരങ്ങൾക്ക് ഇത് ആദ്യ സന്തോഷ് ട്രോഫിയാണ് ഇത് പക്ഷെ താരങ്ങളെ സമ്മർദ്ദത്തിൽ ആക്കില്ല എന്ന് ജിജോ പറയുന്നു.