SHARE

കഴിഞ്ഞ‌ ഡിസംബറിൽ നടന്ന ഐപിഎൽ താരലേലത്തിൽ 75 ലക്ഷം രൂപഅടിസ്ഥാന വിലയുണ്ടായിരുന്ന താരമാണ് ന്യൂസിലൻഡ് ഓൾ റൗണ്ടർ ജെയിംസ് നീഷാം. പക്ഷേ ലേലത്തിൽ ടീമുകളൊന്നും താരത്തെ സ്വന്തമാക്കാൻ താല്പര്യം കാണിക്കാതിരുന്നതോടെ അദ്ദേഹം വിൽക്കപ്പെടാതെ പോവുകയായിരുന്നു. എന്നാൽ ഇപ്പോളിതാ ഐപിഎൽ ലേലത്തിന് ശേഷം ശ്രീലങ്കയ്ക്കെതിരെ നടന്ന്‌കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ മാസ്കരിക പ്രകടനം കാഴ്ച വെക്കുകയാണ് നീഷാം.

ലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 13 പന്തിൽ 47 റൺസാണ് താരം അടിച്ചു കൂട്ടിയത്. ഇതിനിടെ തിസാര പെരേരയുടെ ഒരോവറിൽ അഞ്ച് സിക്സറുകളും താരം പറത്തി. പിന്നാലെ ബോളിംഗിലും 3 വിക്കറ്റ് വീഴ്ത്തി താരം തിളങ്ങി. ഇന്നിതാ ലങ്കയ്ക്കെതിരായ രണ്ടാംഏകദിനത്തിലും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തിരിക്കുകയാണ് നീഷാം. 33 പന്തിൽ അർധസെഞ്ചുറി നേടിയ താരം 37 പന്തിൽ 64 റൺസാണ് മത്സരത്തിൽ അടിച്ചു കൂട്ടിയത്.

രണ്ട് മത്സരങ്ങളിലും തകർപ്പൻ പ്രകടനം നീഷാം പുറത്തെടുത്തതോടെ താരത്തിന്റെ നിർഭാഗ്യം ചർച്ച ചെയ്ത് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. നീഷാം ഐപിഎൽ കരാർ അർഹിച്ചിരുന്നെന്നും, അദ്ദേഹം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നഷ്ടമാണെന്നുമാണ് ആരാധകരുടെ അഭിപ്രായം.

ആരാധകരുടെ പ്രതികരണങ്ങൾ ഇങ്ങനെ,