SHARE

ഈ വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പിന് ശേഷം ജർമനി ദേശീയ ടീമിന്റെ പരിശീലസ്ഥാനത്ത് നിന്ന് ജോവാക്വിം ലോ പടിയിറങ്ങുന്നു. നീണ്ട ഒന്നരപതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷമാണ് ജർമനിക്ക് ലോകകിരീടം നേടിക്കൊടുത്ത ലോ, പരിശീലകസ്ഥാനമൊഴിയുന്നത്.

ജർമനി ദൗത്യം അവസാനിച്ചശേഷം ലോ എന്ത് ചെയ്യുമെന്ന ചർച്ചകൾ ഇതിനകം ചൂടുപിടിച്ചുകഴിഞ്ഞു. പല റിപ്പോർട്ടുകൾ പ്രകാരം ലോ ക്ലബ് പരിശീലരം​ഗത്തേക്ക് മടങ്ങിയെത്തിയെത്തും. എന്നാൽ ഏത് ക്ലബാണ് ലോയുടെ മനസിലുള്ളതെന്ന് വ്യക്തമല്ല. എന്നാൽ ജർമൻ പത്രമായ ബിൽഡിന്റെ റിപ്പോർട്ട് പ്രകാരം ലോ ലക്ഷ്യമിടുന്നത് ലാ ലി​ഗയാണ്. ലോ സ്പാനിഷ് ഭാഷാ പഠനം തുടങ്ങിയെന്നാണ് ഇവരുടെ റിപ്പോർട്ട്.

2014-ൽ ജർമനിയുടെ ലോകകപ്പ് ജയത്തിന് പിന്നാലെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് ലോയെ ഒപ്പം കൂട്ടാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് ലോ ജർമനിക്കൊപ്പം തുടർന്നു. എന്നാലിപ്പോൾ സീസണൊടുവിൽ സിനദിൻ സിദാൻ റയൽ വിടുകയാണെങ്കിൽ പകരെ ലോയെ ടീമിലെത്തിക്കാൻ റയൽ ശ്രമിച്ചേക്കുമെന്നാണ് സൂചന.

ജർമനി പരിശീലകനെന്ന നിലയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചെങ്കിലും ക്ലബ് പരിശീലകറോളിൽ ലോയ്ക്ക് വലിയ നേട്ടങ്ങളില്ല. ജർമനിയിൽ സ്റ്റുട്ട്​ഗർട്ടടക്കം ചില ക്ലബുകളിൽ പരിശീലിപ്പിച്ചിട്ടുണ്ട് ലോ. ഇതിനുപുറമെ തുർക്കി, ഓസ്ട്രിയ എന്നിവിടങ്ങളിലെ ക്ലബുകളുടേയും ചുമതല വഹിച്ചിട്ടുണ്ട്.