SHARE

മലയാളി യുവതാരം ജോബി ജെസ്റ്റിനെ വിടാതെ സൂപ്പർക്ലബ് എ‍.ടി.കെ മോഹൻ ബ​ഗാൻ. രണ്ട് വർഷത്തേക്ക് കൂടിയുള്ള പുതിയ കരാറിലാണ് ഈ മുന്നേറ്റതാരം ഒപ്പുവച്ചിരിക്കുന്നത്. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ സീസണിലാണ് തിരുവനന്തപുരം സ്വദേശിയായ ജോബി എ.ടി.കെയിലൂടെ ഐ.എസ്.എല്ലിലെത്തുന്നത്. സീസണിൽ ഒമ്പത് മത്സരങ്ങൾ കളിച്ച ​ജോബിക്ക് ഒരു ​ഗോളേ നേടാനായുള്ളു. എങ്കിലും മോഹൻ ബ​ഗാനുമായി ലയിച്ച് പുതിയ ക്ലബായപ്പോഴും ജോബിയെ നിലനിർത്താൻ എ.ടി.കെ തീരുമാനിക്കുകയായിരുന്നു.

-Advertisement-

സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ചിട്ടുള്ള ജോബി, കൊൽക്കത്ത ക്ലബ് തന്നെയായ ഈസ്റ്റ് ബം​ഗാളിനൊപ്പമാണ് പ്രൊഫഷനൽ കരിയർ തുടങ്ങുന്നത്. ഈസ്റ്റ് ബം​ഗാളിനായി 2018-19 സീസണിൽ 26 മത്സരങ്ങളിൽ നിന്ന് 13 ​ഗോൾ നേടി ജോബി ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.