SHARE

ഈസ്റ്റ് ബംഗാളിന്റെ മലയാളി സൂപ്പര്‍ താരം ജോബി ജസ്റ്റിന് സസ്‌പെന്‍ഷന്‍. ഐസ്വാളിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ എതിര്‍താരം കരിം ഒമലോജയെ തുപ്പിയതിന് താരത്തിന് താല്‍ക്കാലിക സസ്‌പെന്‍ഷന്‍ ലഭിച്ചതായാണ് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരീമിനും എ ഐ എഫ് എഫ് സസ്‌പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 3നുള്ളില്‍ ഇരുഭാഗവും കേട്ടതിന് ശേഷം കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

ফেডারেশন ভারতীয় ফুটবলকে এ কোন দুর্নীতির অন্ধকারের দিকে ঠেলে দিচ্ছে ! জবি জাস্টিন করিমের মুখে থুতু দিলেও রেফারি কার্ড দেখায়নি, করিম অভিযোগ জানালে তাকে সেকেন্ড টাইম হলুদ কার্ড এবং লাল কার্ড দেখিয়ে মাঠ থাকে বার করে দেওয়া হলো ! লাল হলুদ ক্লাব যাতে সহজে জয়ের গোল তুলে আন্তে পারে তার জন্য একই ফাউলের জন্য করিমকে দুবার হলুদ কার্ড এবং লাল কার্ড দেখিয়ে মাঠ থাকে বার করে দেওয়া হলো !

গৌতম পাল ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಫೆಬ್ರವರಿ 25, 2019

തിങ്കളാഴ്ച്ച നടന്ന മത്സരത്തിന്റെ 70ാം മിനുട്ടിലായിരുന്നു വിവാദമായ സംഭവം നടന്നത്. ഐസ്വാള്‍ താരം കരീം ജോബിനെ ഫൗള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. ഇതിന് ശേഷം നടന്ന കയ്യാങ്കളിക്കിടയില്‍ ജോബിന്‍ കരീമിനെ തുപ്പിയതായി ഐസ്വാള്‍ എ ഐ എഫ് എഫിന് പരാതി നല്‍കുകയും ചെയ്തു. സംഭവം വീഡിയോയില്‍ വ്യക്തമാവുകയും ചെയ്തതോടെ 6 മത്സരങ്ങളില്‍ വരെ വിലക്ക് ലഭിച്ചേക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. എന്തായാലും മികച്ച ഫോമിലുള്ള ജോബിന്റെ അഭാവം ഈസ്റ്റ് ബംഗാളിന് വരുംമത്സരങ്ങളില്‍ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.