SHARE

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ ഡെൻലി ഈ സീസൺ ഐപിഎൽ മതിയാക്കി നാട്ടിലേക്ക് മടങ്ങി. സീസണിൽ ടീം തുടർച്ചയായ നാല് മത്സരങ്ങളിൽ തോറ്റുനിൽക്കുമ്പോളാണ് ഡെൻലിയുടെ അപ്രതീക്ഷിത മടക്കം. ട്വിറ്ററിലൂടെയാണ് താൻ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഡെൻലി വ്യക്തമാക്കിയത്.

ഐപിഎൽ താരലേലത്തിൽ നിന്ന് ഒരു കോടി രൂപ മുടക്കി കൊൽക്കത്ത സ്വന്തമാക്കിയ ഡെൻലി ഐപിഎല്ലിൽ ഒരു മത്സരം മാത്രമാണ് കളിച്ചത്. ഡെൽഹി ക്യാപിറ്റൽസിനെതിരായ ഈ മത്സരത്തിലാകട്ടെ റണ്ണൊന്നുമെടുക്കുന്നതിന് മുന്നേ താരം പുറത്താവുകയും ചെയ്തു. ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് താരം നാട്ടിലേക്ക് മടങ്ങുന്നത്. ഇംഗ്ലണ്ടിലെ അഭ്യന്തര ക്രിക്കറ്റിൽ കെന്റിന് വേണ്ടിയാണ് ഈ മുപ്പത്തിമൂന്നുകാരൻ കളിക്കുന്നത്.