SHARE

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ അപ്രതീക്ഷിത നേട്ടം കൊയ്ത് വെസ്റ്റിന്ത്യൻ ഓൾ റൗണ്ടർ ജോഫ്ര ആർച്ചർ. 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 7.2 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ടീമിൽ എത്തിക്കുകയായിരുന്നു. ബേസ് പ്രൈസിന്റെ എട്ടരട്ടി രൂപയാണ് താരത്തിന് ലേലത്തിൽ നിന്ന് ലഭിച്ചത്.

രഞ്ജിയിൽ തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ച വിദർഭാ താരം രജനീഷ് ഗുർബാനിക്ക് ലേലത്തിൽ ആവശ്യക്കാരുണ്ടായില്ല. എന്നാൽ ഡൽഹിയുടെ താരമായിരുന്ന നവ്ദീപ് സെയ്നിയെ മൂന്നു കോടി രൂപയ്ക്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിലെത്തിച്ചു.

അനികേത് ചൌധരി 30 ലക്ഷം രൂപയ്കക്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിൽ തിരിച്ചെത്തിച്ചപ്പോൾ സയ്യിദ് ഖലീൽ അഹമ്മദിനെ 3 കോടി രൂപയ്ക്ക് സൺറൈസേഴ്സ് സ്വന്തമാക്കി. കിംഗ്സ് ഇലവൻ പഞ്ചാബും ഖലീൽ അഹമ്മദും രംഗത്തുണ്ടായിരുന്നു. ആവേശ് ഖാൻ (70 ലക്ഷം -ഡൽഹി), അങ്കിത് രജ്പൂത്‌ (3 കോടി- പഞ്ചാബ്) എന്നിവരാണ് ലേലത്തിൽ  വിറ്റുപോയ മറ്റുതാരങ്ങൾ.